PULICKAL FAMILY

പുളിക്കൽ കുടുംബം

...

പുളിക്കൽ ഫ്രഞ്ചുവിന്റെയും ബ്രിജീത്തയുടെയും നാലാമത്തെ പുത്രനാണ് കുഞ്ഞേപ്പ് എന്ന പേരിൽ അറിയപ്പെടുന്ന ജോസഫ് (ഫ്രഞ്ചു ജോസഫ്). കുറുമണ്ണ് ഇഞ്ചുകാവ് കവലയ്ക്ക് താഴെയുള്ള തറവാട്ടിലായിരുന്നു സ്ഥിരതാമസം. പുളിക്കൽ കുടുംബത്തിൻറെ പ്രപിതാമഹാനായ പുളിക്കൽ ഫ്രഞ്ചുവും ഭാര്യ ബ്രജീത്തയും മരണം വരെ താമസിച്ചിരുന്നത് ഇളയ പുത്രനായ ജോസഫിനോടൊപ്പമാണ്. ജോസഫ് വിവാഹം കഴിച്ചത് കടനാട്ടിലെ പുരാതന പ്രസിദ്ധമായ നടുവിലേക്കൂറ്റ് കുടുംബത്തിലെ വാളികുളം ദേവസ്യ-റോസാ മകൾ മറിയത്തെ ആണ്.

...

ജോസഫ് പൊതുകാര്യ പ്രസക്തനായിരുന്നു. പല തവണ ഇടവകപ്പള്ളിയുടെ ട്രസ്റ്റിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . കുറുമണ്ണ് പള്ളിയുടെ നിർമ്മാണഘട്ടത്തിൽ വികാരിയച്ചന്റെ വലിയ സഹായി ആയിരുന്നു. ആദ്ധ്യാത്മിക കാര്യങ്ങളിൽ അതീവ തീക്ഷ്ണതയുണ്ടായിരുന്ന ജോസഫ് ആണ് ഇടവക ദേവാലയത്തിലെ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയിരുന്നത്. ഭക്തിസാന്ദ്രമായ സ്വരത്തിലുള്ള അദ്ദേഹത്തിന്റെ പ്രാർത്ഥനകൾ പങ്കെടുക്കുന്നവരുടെ ഹൃദയങ്ങളെ ആഴമായി സ്പർശിച്ചിരുന്നു. ചതുരംഗക്കളി, പുസ്തകവായന എന്നിവയിൽ വലിയ താല്പര്യം പുലർത്തി. കച്ചവടവും കൃഷിയും നടത്തി. വളരെ പ്രശാന്തമായ സ്വഭാവത്തിനുടമയായിരുന്ന അദ്ദേഹത്തെ പൊതുജനം ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു.

ഭാര്യ മറിയം ഗൃഹ ജോലികളോടൊപ്പം കൃഷി കാര്യങ്ങളിലും അതീവ താല്പര്യം പുലർത്തി. നല്ല സാമർത്ഥ്യവും കാര്യപ്രാപ്തിയും പ്രകടിപ്പിച്ച മറിയം തന്റെ 84 -כ മത്തെ വയസിൽ കടനാട്‌ പഞ്ചായത്തിന്റെ "ഏറ്റവും നല്ല കർഷക" അവാർഡ് വാങ്ങി എന്നത് അഭിമാനാർഹമായ വസ്തുതയാണ്. ജോസഫ് 88 -כ ο വയസിൽ 1995 ഓഗസ്റ്റ് 26 - ന് ഇഹലോകവാസം വെടിഞ്ഞു. മറിയം 98 -כ ο വയസിൽ 2008 ജനുവരി 18 ന് ഇഹലോകവാസം വെടിഞ്ഞു. ജോസഫ് - മറിയം ദമ്പതികൾക്ക് ഒൻപത് മക്കൾ - 6 ആൺമക്കളും 3 പെൺമക്കളും.